കൊണ്ടോട്ടി: ഇസ്ലാമിക കേരളത്തിന്റെ ആത്മീയ പ്രകാശം പൊലിഞ്ഞു. പ്രമുഖ ഇസ്ലാമിക പണ്ഡിതനും സുന്നി കേരളത്തിന്റെ അമരക്കാരിലൊരാളുമായ ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഓര്‍മ്മയായി.ഏറെ നാളായി ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികില്‍സയിലും വിശ്രമിത്തിലുമായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. 72 വയസായിരുന്നു.
ഭൗതികശരീരം ഉച്ചക്ക് ഒരു 12 മണിക്ക് ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യുനിവേഴ്‌സിറ്റിയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകീട്ട് നാലിന് യൂനിവേഴ്‌സിറ്റിയില്‍ തന്നെ ഖബറടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹംചെമ്മാട ദാറുല്‍ ഹുദ അകാദമിയുടെ പ്രോ വൈസ് ചാന്‍സിലറുമാണ്. കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ശിഷ്യസമ്പത്തുള്ള അദ്ദേഹം സൈനുല്‍ ഉലമ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സുന്നി പ്രസ്ഥാനത്തിന് ഇ.കെ.അബൂബക്കര്‍ മുസ്്‌ല്യാര്‍ക്ക് ശേഷം മികച്ച രീതിയില്‍ നേതൃത്വം നല്‍കി പോന്നത് ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാരാണ്.
വ്യക്തി ജീവിതത്തിലെ ലാളിത്യവും മതവിഷയങ്ങളിലെ പാണ്ഡിത്യവും അദ്ദേഹത്തെ പണ്ഡിത ലോകത്ത് വേറിട്ടു നിര്‍ത്തി. 1937 ല്‍ കൊണ്ടോട്ടി മൊറിയൂരിലെ പ്രമുഖമായ ഖാസിയാരകം കുടുംബത്തില്‍ ചെറുശേരി അഹമ്മദ് മുസ്ല്യാരുടെയും പാത്തുണ്ണിയുടെയും മകനായി ജനിച്ച അദ്ദേഹം പിതാവില്‍ നിന്നും ഒ.കെ.ഉസ്താത് എന്ന ഒതുക്കുങ്ങല്‍ സൈനുദ്ദീന്‍ മുസ്ല്യാരില്‍ നിന്നാണ് ഇസ്ലാമിന്റെ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോടനാട്, കൊണ്ടോട്ടി,മലപ്പുറം എന്നിവിടങ്ങളില്‍ മുദിരിസായി സേവനമനുശഷ്ടിച്ചു.പിന്നീട് ദീര്‍ഘകാലം ചെമ്മാട് ജുമാമസ്ജിദിലെ മുദിരിസായിരുന്നു.നിരവധി മസ്ജിദുകളിലെ ഖാസിയുമായിരുന്നു ചെറുശേരി. 1996 മുതലാണ് സമസ്തയുടെ ജനറല്‍ സെക്രട്ടറി പദവിയിലെത്തിയത്.
ഭാര്യ: മറിയുമ്മ. മക്കള്‍:റഫീഖ്,മുഹമ്മദ് സാദിഖ്,ഫാത്തിമ,റൈഹാനത്ത്.മരുമക്കള്‍: ഇസ്മായില്‍ ഫൈസി,സൈനുല്‍ ആബിദീന്‍.
മുസ്ലിയാര്‍
