കാബായോഷി
തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ താമര വിരിയിക്കാന്‍ സംസ്ഥാന ബി ജെ പി കേന്ദ്ര നേതൃത്തോട് ആവശ്യപ്പെട്ടത് 40 കോടി . എന്നാല്‍ കേന്ദ്രം വാഗ്ദാനം ചെയ്തത് 140 കോടി . ഓരോ ജില്ലകളിലും ആവശ്യമായ വികസന പദ്ധതികളുടെ ലിസ്റ്റ് സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയായി അംഗീകരിക്കാനാണ് ബി ജെ പി കേന്ദ്ര കമ്മിറ്റിയുടെ നീക്കം. ബിജെപി ലക്ഷ്യമിടുന്ന 20 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കേന്ദ്ര മന്ത്രിമാരക്കമുളളവരുടെ പ്രചരണം. കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒരു മസത്തിനിടെ കേരളത്തിനെ ആവോളം സ്‌നേഹിക്കുന്നുതും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഈ കഴിഞ്ഞ ഒരുമാസത്തിനിടെ നിരവദി കേന്ദ്രമന്ത്രിമാരാണ് കേരളം സന്ദര്‍ശിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച തന്ത്രങ്ങള്‍ തന്നെയാണ് നിയമസഭയിലും പ്രയോഗിക്കുക. അതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ബി ജെപി അദ്ധ്യക്ഷന്‍ അമിത്ഷാ നേരിട്ടായിരിക്കും കേരളത്തിലെ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിക്കുക. തിരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ വോട്ട് ഉറപ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളിലായി പ്രചരണം നടത്തി കഴിഞ്ഞു. 20 മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രണ്ടോ മൂന്നോ സീറ്റുകള്‍ നേടി നിയമസഭയില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ബി ജെ പി യുടെ ലക്ഷ്യം. ഏത് വിധേനയും കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്നാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന ഘടകത്തിന് നല്‍കിയിച്ചുളള നിര്‍ദ്ദേശം. ത്രിമുഖ തന്ത്രമാണ് ബിജെപി ഇത്തവണ പ്രയോഗിക്കുക. മലബാറില്‍ സി പി എമ്മിന്റെ അക്രമരാഷ്ട്രീയം ഉയര്‍ത്തികാട്ടാനാണ് പദ്ധതി. മധ്യകേരളത്തില്‍ യു ഡി എപിനെ ആക്രമിക്കുന്ന സമീപനവും തെക്കന്‍ കേരളത്തില്‍ ഇരു മുന്നണികളേയും ഒരുമിച്ച് അക്രമിക്കുകയുമാണ് തിരഞ്ഞെടുപ്പ് തന്ത്രം. പാര്‍ട്ടി അദ്ധ്യക്ഷന്‍ കുമ്മനം രാൃശേഖരനെ തിരുവനന്തപുരം നേമത്തോ, ആറന്‍മുളയിലോ മല്‍സരിക്കും. വിജയസാധ്യതയുളള കാസര്‍കോട് പി സുരേന്ദ്രനാണ് സാധ്യത.
