ജിദ്ദ: സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍ (50) ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍ വെച്ച് നിര്യാതനായി . ഹൃദയാഘാതമായിരുന്നു കാരണം . ആദ്യകാല മുസ്‌ലിംലീഗ് നേതാവും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറുമായിരുന്ന കൊലത്തിക്കല്‍ മുഹമ്മദ്കുട്ടി ഹാജിയാണ് പിതാവ്. മലപ്പുറം ചീക്കോട് വെട്ടുപാറ സ്വദേശിയാണ്.
ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്നലെ ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു .കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
മുപ്പത് വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായ ഗഫൂര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി, മലപ്പുറം ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹോണ്ട കമ്പനി ജീവനക്കാരനാണ്. വിവിധ സാമൂഹ്യ കൂട്ടായ്മകളുടെ സ്ഥാപകനും നേതാവുമായിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര സാന്നിധ്യമാണ്.
ആമിനക്കുട്ടിയാണ് ഭാര്യ . ഹോണ്ട കമ്പനി ജീവനക്കാരനായ അഫീഫ് ഏക മകനാണ്. ഫസീല, മുഫീദ എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: ഷമീര്‍, അനീസ്. സഹോദരങ്ങള്‍: അബ്ദുല്ലക്കുട്ടി, മുഹമ്മദ് കുഞ്ഞ്, അബ്ദുല്‍ ജബ്ബാര്‍, സൈനബ, മഹ്മൂദ് സബാഹി, അസീസ്, അബ്ദുല്‍സലാം. ഭാര്യയും മക്കളും ജിദ്ദയിലുണ്ട്.
