ബെസ്റ്റി വിപണിയിലെത്തി

മലപ്പുറം: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഒമാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറിക്ക് കമ്പനി കേരളത്തിലേക്ക്. കമ്പനിയുടെ പുതിയ ഉല്‍പ്പന്നങ്ങളായ ബെസ്റ്റി ഡിറ്റ ര്‍ജന്‍ വിപണിയില്‍ എത്തിക്കുന്നതിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.ഒമാന്‍ മിനിസ്റ്ററ്റി ഓഫ് അഗ്രികള്‍ച്ചര്‍ വകുപ്പ് മേധാവി അലി സയ്യിദ് അഹമ്മദ് അല്‍ നബഹാനി മുഖ്യാതിഥിയായിരുന്നു. അബായ ഷാംബു, ഡിഷ് വാഷ്, ഡിറ്റര്‍ജന്‍ പൗഡര്‍, ഹാന്റ് വാഷ്, ലിക്വിഡ് ഡിറ്റര്‍ജന്‍ എന്നീ ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത് .

വര്‍ണ്ണ വൈവിദ്ധ്യങ്ങളെ പരിപോഷിപ്പിക്കാനുള്ള മേന്‍മയാണ് അബായ ഷാംബു വിന്റെത്. ഡിറ്റര്‍ ജന്‍ പൗഡര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വിധത്തിലുമുള്ള ആരോഗ്യ പ്രശ്‌നവും ഉണ്ടാകില്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കണ്‌സ്ട്രക്ഷന്‍ കെമിക്കല്‍സ്, ഫുഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് കമ്പനി ഒമാനില്‍ നിര്‍മ്മിക്കുന്നത് അടുത്ത വര്‍ഷം കണ്‌സ്ട്രക്ഷന്‍ കെമിക്കല്‍സ് കേരളത്തിലും പുറത്തിറക്കാനുള്ള പ്രാരംഭ നടപടികള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഡയറക്ടര്‍മാരായ ഒ എം മുഹമ്മദ് കാസിം, സി എം മുഹമ്മദ് റഫീക്ക്, മുസ്തഫ തെക്കും തറയില്‍, സി എം അബ്ദുല്‍ നിസാര്‍, ഒ എം ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *