മരങ്ങളേക്കാള്‍ ഉയരത്തില്‍ ഭൂമിയില്‍ നിന്നും പത നുരഞ്ഞുപൊന്തുന്നു, ഭീതിയിലാഴ്‌ന്ന് കേരളത്തിലെ ഈ ഗ്രാമം

കല്‍പ്പറ്റ: ഭൂമിയില്‍ നിന്നും മരങ്ങളേക്കാളും ഉയരത്തില്‍ സോപ്പ് പത പോലെ നുരഞ്ഞ് പൊന്തുന്ന അജ്ഞാത ദ്രാവകം, കാരണം കണ്ടെത്താന്‍ അധികൃതര്‍ക്കും കഴിയാതെ വന്നതോടെ ഭീതിയില്‍ കഴിയുകയാണ് വയനാട് കല്‍പ്പറ്റയിലെ മേപ്പാടി ഗ്രാമം. ഹാരിസണ്‍ എസ്‌റ്റേറ്റിലെ അഞ്ചേക്കര്‍ എന്ന പ്രദേശത്താണ് സംഭവം. ഇവിടുത്തെ കുടിവെള്ളക്കണിറിന് സമീപം ഇന്നലെ രാത്രി മുതലാണ് വെളുത്ത പദാര്‍ത്ഥം പതഞ്ഞ് പൊന്തുന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചത്. ചില സമയങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി കൂടുകയും പതയുടെ അളവില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യും. ഇടയ്‌ക്ക് ഒരാള്‍പ്പൊക്കം വരെ ഉയരത്തില്‍ പത ഉയരുന്നുണ്ട്.

അതേസമയം, ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച്‌ വിവിധ അഭിപ്രായങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്റര്‍ലോക്കിംഗ് പണിക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയില്‍ വെള്ളവുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ പതയുണ്ടാകുന്നതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാലും സംഭവം കാണാന്‍ മേപ്പാടി താഴെ അരപ്പറ്റയിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവുപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *