ശബരിമല തിരുവാഭരണ ഘോഷയാത്ര പൂര്‍ണമായും പോലീസ് സുരക്ഷയോടെയാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്ബയിലും സന്നിധാനത്തുമൊക്കെ അക്രമം നടന്ന സാഹചര്യത്തില്‍ തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് വേണമെന്ന് പന്തളം കൊട്ടാരം മാനേജ്മെന്റ് കമ്മറ്റി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ തീരുമാനം അറിയിച്ചത്.
ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പോലീസ് സേനയും ബോംബ് സ്ക്വാഡും ഘോഷയാത്രയെ അനുഗമിക്കും. കൊട്ടാരം പ്രതിനിധിക്കും പോലീസ് സുരക്ഷയുണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
