ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനാകില്ല: കോടിയേരി

കോഴിക്കോട്: കേന്ദ്രത്തില്‍ ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി സുപ്രീംകോടതി റദ്ദ് ചെയ്താലും സ്ത്രീ പ്രവേശനം സംബന്ധിച്ച പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നിര്‍മിച്ചു നല്‍കിയ അഞ്ച് വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് സംസ്ഥാനത്ത് പോരാട്ടം. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് ഒറ്റ നിലപാടേ ഉള്ളൂ. ശബരിമല വിധി വന്നപ്പോളുള്‍പ്പെടെ ആര്‍.എസ്.എസ് അനുകൂല നിലപാടാണ് കോണ്‍ഗ്രസും ലീഗും സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *