മുനീറിന്‍റെ പ്രസംഗം വെട്ടിത്തിരുത്തിയ നടപടി അപലപനീയം; സ്പീക്കര്‍ക്ക് കത്തുനല്‍കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം കെ മുനീറിന്‍റെ പ്രസംഗം വെട്ടിത്തിരുത്തിയ നിയമസഭാ സെക്രട്ടറിയേറ്റിന്‍റെ നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതവാ രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രസംഗം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. വനിത മതില്‍ വര്‍ഗീയ മതില്‍ എന്ന എം കെ മുനീറിന്‍റെ പരാമര്‍ശമാണ് നിയമസഭാ രേഖകളില്‍ നിന്നു നീക്കിയത്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുമ്ബോഴായിരുന്നു വര്‍ഗീയ മതിലെന്ന പരാമര്‍ശം നടത്തിയത്.

ബിജെപിക്ക് ശക്തിക്ഷയം ഉണ്ടായപ്പോളെല്ലാം എല്‍ഡിഎഫ് അവരെ രക്ഷിക്കാനെത്തിയെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസികളുടെ വികാരത്തെ ചവിട്ടി മെതിക്കുന്നതായിരുന്നു സര്‍ക്കാര്‍ നടപടി. ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ യുഡിഎഫിന് താല്‍പ്പര്യമില്ല. പ്രധാനമന്ത്രിയുടെ പ്രസ്താവന ചരിത്രം അറിയാതെയെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *