ബീഹാര്‍ പിടിച്ചെടുക്കാന്‍ മഹാറാലിയുമായി രാഹുല്‍; ലക്ഷ്യം കോണ്‍ഗ്രസ് സഖ്യത്തിന്റെ സമ്ബൂര്‍ണ്ണ വിജയം


പട്‌ന: ബിജെപിക്കെതിരായ പ്രതിപക്ഷമഹാസഖ്യം ആദ്യമായി രൂപം കൊണ്ട മണ്ണാണ് ബീഹാര്‍. പിന്നീട് തകര്‍ന്നുപോയെങ്കിലും ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് സഖ്യം രാജ്യത്തിന് പുതിയൊരു മാതൃക കാട്ടികൊടുക്കുകയായിരുന്നു. ബിജെപി എന്ന പൊതുശത്രുവിനെ നേരിടാന്‍ എതിര്‍പ്പുകള്‍ മറികടന്ന് പ്രാദേശിക കക്ഷികളുമായി കൂട്ടുചേരുക എന്ന തന്ത്രത്തിന് കോണ്‍ഗ്രസ് രൂപം കൊടുത്തത് ബീഹാറിലെ വിജയത്തോടെയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കൂടെ നിന്ന് ജെഡിയു പിന്നീട് മറുകണ്ടം ചാടിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനും ഭൂരിപക്ഷം സീറ്റുകളില്‍ വിജയിക്കാന്‍ ആര്‍ജെഡിയുമായുള്ള സഖ്യത്തിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ശക്തിപകരാന്‍ ബീഹാറിനെ ഇളക്കിമറിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മഹാറാലിയാണ് കോണ്‍ഗ്രസിന്റെ അടുത്ത ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *