തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മരണമടഞ്ഞ കര്‍ഷകരുടെ കുടുംബങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മരിച്ച സനല്‍കുമാറിന്റെ വീട്ടിലാണ് പ്രതിപക്ഷ നേതാവ് ആദ്യമെത്തിയത്. കൃഷിമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു, മന്ത്രി 24ന് പെരിങ്ങര സന്ദര്‍ശിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മരിച്ച സനലിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ ഗാന്ധി ഗ്രാം പദ്ധതി വഴി 4 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല വ്യക്തമാക്കി .
സനലിന്റെ കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു . മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല വിശദമാക്കി . അപ്പര്‍ കുട്ടനാട്ടില്‍ കീടനാശിനികളുടെ ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്നും സ്ഥലത്ത് വ്യാജകീടനാശിനികള്‍ സുലഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
