സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധി ജൂലൈ മുതല്‍ ആരംഭിക്കും

റിയാദ്: സൗദി അറേബ്യയില്‍ ഇന്റര്‍നാഷണല്‍ തലങ്ങളിലുള്ള ഇന്ത്യന്‍ സ്‌കൂളുകളുടെ വേനല്‍ അവധി ജൂലൈ മുതല്‍ ആരംഭിക്കും. പുതിയ അധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധി ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 31 വരെ ആയിരിക്കും. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. സി.ബി.എസ്.ഇ അംഗീകാരമുളള രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് വേനലവധി.

Leave a Reply

Your email address will not be published. Required fields are marked *