സിപിഎം ഓഫീസിലെ റെയ്ഡ്; അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: എസ്പി ചൈത്ര തെരേസ ജോണ്‍ സിപിഐഎം ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ശുപാര്‍ശകളില്ലാതെയാണ് ബെഹ്‌റ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ചയായിരുന്നു റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ നടിപടിയൊന്നും ശുപാര്‍ശ ചെയ്തിരുന്നില്ല.

നിയമപരമായ നടപടി മാത്രമാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതെന്നാണ് വിവരം. എന്നാല്‍, ചൈത്ര അല്‍പംകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *