ശബരിമല വികസനത്തിന് 739 കോടി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

ശബരിമലയുടെ വികസന പദ്ധതികള്‍ക്കായി 739 കോടി പ്രഖ്യാപിച്ചു.

പമ്ബയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വിരിപ്പന്തലുകള്‍, എരുമേലിയിലിയിലേയും നിലയ്ക്കലിലേയും പാര്‍ക്കിങ് എന്നിവയ്ക്ക് 147.75 കോടി. റോഡുകള്‍ക്കായി 200 കോടിയും മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടിയും മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്ക് 30 കോടിയും അനുവദിക്കും. കാണിക്കയിടരുതെന്ന രാഷ്ട്രീയ പ്രചരണം കൊണ്ട് ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *