തിരുവനന്തപുരം: പോലീസ് സ്റ്റേഷന് ആക്രമണക്കേസിലെ പ്രതിയെ അന്വേഷിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരെ നടപടിക്കു സാധ്യത. ചൈത്രയെ തല്‍സ്ഥാനത്തുനിന്ന് നീക്കാനാണു നീക്കം നടക്കുന്നത്. കുറച്ചുകാലത്തേക്ക് ഇവര്‍ക്കു പകരം നിയമനം നല്‍കില്ലെന്നും സൂചനയുണ്ട്.
അതേസമയം, ചെത്രയ്ക്കെതിരേ സിപിഎം കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ചൈത്രയ്ക്കെതിരേ കടുത്ത നടപടി വേണമെന്ന അഭിപ്രായമാണു സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്.
വനിതാ സെല്‍ എസ്പിയായിരുന്ന ചൈത്രയ്ക്കു തിരുവനന്തപുരം ഡിസിപിയുടെ താത്കാലിക ചുമതല നല്കിയിരിക്കവെയാണ് സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയത്. ചൈത്രയ്ക്ക് ഇനി ക്രമസമാധാന ചുമതല നല്‍കരുതെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ചൈത്രയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ കുറയ്ക്കാനും നിര്‍ദേശമുണ്ടെന്നാണു സൂചന.
