ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. രവി പൂജാരി പിടിയിലായ വിവരം വാര്‍ത്താസമ്മേളനത്തിലാണ് കുമാരസ്വാമി പുറത്തുവിട്ടത്.
ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍നിന്നാണ് രവി പൂജാരി അറസ്റ്റിലായത്. രവി പൂജാരിക്കെതിരെ ബംഗളൂരു പോലീസ് റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച രാത്രിയാണ് രവി പൂജാരി അറസ്റ്റിലായ വിവരം പുറത്തുവന്നത്.
ഏഴുപതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിന് പിന്നിലും രവി പൂജാരിയാണെന്നാണ് സൂചന. രവി പൂജാരിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ നീക്കം ആരംഭിച്ചതായാണ് വിവരം.
