അടൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളെ കോയമ്ബത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്ബതരയോടെയാണ് സംഭവം. മൂന്നാലത്ത് എടക്കേട്ടും വില്ലയില്‍ അമല്‍ പി. കുമാര്‍ (19), അമ്മകണ്ടകരയില്‍ സുധീഷ് ഭവനില്‍ സൂര്യ എസ്. നായര്‍ (18) എന്നിവരാണ് മരിച്ചത്.
കോയമ്ബത്തൂരിനും പോത്തനൂരിനുമിടയില്‍ നഞ്ചുണ്ടപുരത്ത് റെയില്‍പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.അമലും സൂര്യയും അടൂരിലെ സ്വകാര്യ കോളേജില്‍ ബി.കോം. വിദ്യാര്‍ഥികളാണ്. ഏത് തീവണ്ടിയാണ് തട്ടിയതെന്ന കാര്യം തെളിഞ്ഞിട്ടില്ല.
