സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കും: പാലക്കാട്ട് വിജയമുറപ്പെന്ന് എംബി രാജേഷ്

ഫൈവ് ഇയര്‍ ചലഞ്ചില്‍ പാലക്കാട് എംപി എംബി രാജേഷ്

2009-ല്‍ ഡിവൈഎഫ്‌ഐ ഓഫീസില്‍ നിന്ന് പാലക്കാട്ടെ മത്സര ചൂടിലേക്കിറങ്ങുമ്ബോള്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുകകയായിരുന്നു പ്രാഥമിക ദൗത്യം. 1820 വോട്ടിന് സതീഷന്‍ പാച്ചേനിയെ പരാജയപ്പെടുത്തി പാലക്കാടിന്റെ പ്രതിനിധിയായി. ആദ്യ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്താണ്. 2014 ല്‍ പാലക്കാട്ടുകാര്‍ വോട്ടിട്ടത്. വീര്യം ഒട്ടും ചോ‍ര്‍ന്നില്ലെന്ന് മാത്രമല്ല കണക്കുകൂട്ടലുകള്‍ക്കപ്പുറത്തെക്ക് രണ്ടാം തവണ ഭൂരിപക്ഷം ഉയരുകയും ചെയ്തു. ഉത്തരവാദിത്തവും കൂട്ടുന്നു എന്ന തിരിച്ചറിവില്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച കാലഘട്ടം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പ് വരുമ്ബോള്‍ വിജയത്തില്‍ കുറഞ്ഞ മറ്റൊന്നുമില്ല പ്രതീക്ഷയില്‍.

അഞ്ച് വര്‍ഷം എന്ത് ചെയ്തു ?

1. ഐഐടി. 
2009ല്‍ എപിയായി ദില്ലിയിലെത്തിയ ഉടനെ ആദ്യം നല്‍കിയ നിവേദനം കേരളത്തിന് വേണ്ടി ഒരു ഐഐടി വേണമെന്നായിരുന്നു. രണ്ട് പ്രധാനമന്ത്രിമാരേയും പലതവണ മാറി വന്ന വകുപ്പ് മന്ത്രിമാരേയും നിരന്തരം കണ്ടു. പാര്‍ലമെന്റില്‍ ഉന്നയിച്ച്‌ വിഷയം സജീവമായി നിലനിര്‍ത്തി ഒടുവില്‍ 2014 -15 ല്‍ രാജ്യത്താകെ അ‍ഞ്ച് പുതിയ ഐഐടികള്‍ അനുവദിച്ചു. പട്ടികയില്‍ ഏറ്റവും ഒടുവില്‍ കേരളമായിരുന്നെങ്കിലും തൊട്ടടുത്ത വര്‍ഷം തന്നെ ഐഐടി പാലക്കാട് പ്രവര്‍ത്തനം തുടങ്ങി. മികച്ച സൗകര്യങ്ങള്‍ ഏറ്റവും ആദ്യം പാലക്കാട്ട് ഒരുക്കാനായത് കൊണ്ടാണിത് സാധ്യമായത്

2. ഇന്‍സ്ട്രുമെന്റേഷന്‍ സംരക്ഷണം 
കേന്ദ്ര പൊതുമേഖലാ സ്ഥാപനം അടച്ച്‌ പൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ പ്രധാനമന്ത്രിയെ നേരിട്ട് സമീപിച്ചു. പാലക്കാട് യൂണിറ്റ് സംസ്ഥാന സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ വന്ന് പത്ത് ദിവസത്തിനകം ഏറ്റെടുക്കാന്‍ നടപടിയായി.മുഖ്യമന്ത്രി വ്യക്തിപരമായ താല്‍പര്യമെടുത്ത് 63 കോടി രൂപ കേന്ദ്രത്തിന് നല്‍കി. അടച്ച്‌ പൂട്ടാന്‍ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനത്തിന്റെ ഏതെങ്കിലും ഒര യൂണിറ്റ് സംസ്ഥാനത്ത് നിലനിര്‍ത്താന്‍ തീരുമാനിക്കുന്നത് ഇന്ത്യയിലാദ്യമാണ്

3. ബി.ഇ.എം.എല്‍ 
പ്രതിരോധമന്ത്രാലയത്തിന്റെ കീഴില്‍ പാലക്കാട് കഞ്ചിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് സ്വകാര്യവത്കരിക്കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തിയതിലൂടെ തീരുമാനം തല്‍ക്കാലം തടയാനായി.

4. ഐടിഐ 
സ്ഥാപനത്തെ തന്നെ തകര്‍ക്കുന്ന തരത്തില്‍ ഉന്നത തല അഴിമതി പുറത്ത് കൊണ്ടു വരികയും പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചതിന്റെയും ഫലമായി ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പുറത്താക്കി. ഐടിഐയുടെ വികസനത്തിന് വേണ്ടിയും കേന്ദ്ര സര്‍ക്കാറില്‍ നിരന്തര ഇടപെടല്‍ നടത്തി

5. പാസ്പോര്‍ട്ട് ഓഫീസ്

പാര്‍ലമെന്‍റില്‍ ഉന്നയിച്ചും വിദേശ കാര്യ മന്ത്രിയെ നേരിട്ടു കണ്ടുമാണ് പാസ്പോര്‍ട് കേന്ദ്രം പാലക്കാട്ട് അനുവദിച്ച്‌ കിട്ടിയത്. എന്നാല്‍ പണം ലഭ്യമാകാത്ത സാഹചര്യത്തെ തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ മുതല്‍ വ്യാപാരി വ്യവസായി സംഘടനകളെ വരെ ഏകോപിച്ചിച്ച്‌ മികച്ച സൗകര്യങ്ങളോടെ പാസ്പോ‍ട് സേവാ കേന്ദ്രം സജ്ജീകരിച്ചു.

6. ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ 
ഒറ്റപ്പാലം സ‍ക്കാ‍ര്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് .കേരളത്തില്‍ തന്നെ സൗജന്യ നിരക്കില്‍ ഏറ്റവും അധികം ഡയാലിസിസ് നടത്തുന്ന കേന്ദ്രങ്ങളിലൊന്നായി അതിന്റെ വളര്‍ച്ച വലിയ നേട്ടമാണ്. പ്രതിവര്‍ഷം 25000 സൗജന്യ ഡയാലിസിസ് ഇവിടെ നടത്തുന്നു വ്യക്തിപരമായി മുന്‍കയ്യെടുത്ത് ഒരു കോടി രൂപ ചെലവില്‍ ഷൊര്‍ണൂരിലും ഡയാലിസിസ് സെന്റ‍ര്‍ തുടങ്ങി. മണ്ണാ‍കാട്ട് അത്യാധുനിക ബ്ലഡ് ബാങ്ക് , ജില്ലാ ആശുപത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റ്, ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് ആധുനിക മള്‍ട്ടി സെന്‍സറികളും ഫിസിയോ തെറാപ്പി യൂണിറ്റുകളും, അംഗപരിമിത‍ക്ക് വാഹനങ്ങളും ഉപജീവനത്തിന് പദ്ധതികളും എല്ലാം അഞ്ച് വര്‍ഷത്തെ നേട്ടങ്ങളാണ്.

7. വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ 
48 ഹൈ സ്കൂളുകളില്‍ എംപി ഫണ്ട് ഉപയോഗിച്ച്‌ സ്മാ‍ര്‍ട്ട് ക്ലാസുകള്‍, 100 സ്കൂളുകള്‍ക്ക് ഐടി ഉപകരണങ്ങള്‍, പഠിക്കാന്‍ മിടുക്കരായ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി 100 പേ‍ക്ക് പ്ലസ് വണ്‍ പ്ലസ് ടു തലത്തില്‍ പ്രതിവര്‍ഷം 1000 രൂപ കൊടുക്കുന്ന ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതിയും നടപ്പാക്കി വരുന്നു.

8. കായിക മേഖല 
എംപി ഫണ്ടും തൊഴിലുറപ്പ് പദ്ധതിയും സമന്വയിപ്പിച്ച്‌ ശ്രീകൃഷ്ണപുരം എന്‍ജിനീയറിംഗ് കോളേജില്‍ മോഡല്‍ റൂറല്‍ സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിച്ചു. മഹാ നഗരങ്ങളുടെ ശീലമായ മള്‍ട്ടി ജിംനേഷ്യം പാലക്കാട് നഗരത്തില്‍ മാത്രമല്ല എട്ട് കേന്ദ്രങ്ങളില്‍ കൂടി നടപ്പാക്കി.

9. റോഡുകള്‍ 
നാട്ടുകാല്‍ മുതല്‍ താണാവ് വരെയുള്ള നാലു വരിപ്പാത വിപുലീകരണത്തിന്റെ തടസം തീ‍ര്‍ത്തു, 206 കോടിയുടെ പദ്ധതിയാണിത്. മംഗലാംകുന്ന് കോങ്ങാട് റോഡിന് 15 കോടി, വാണിയംകുളം വല്ലപ്പുഴ റോഡിന് 12 കോടി, വാളയാര്‍ വടക്കഞ്ചേരി പാതകള്‍ക്ക് പുറമെ സര്‍വ്വീസ് റോഡുകളു സ്ഗ്നല്‍ സംവിധാനങ്ങളുമടക്കം ഗതാഗത മേഖലയിലുണ്ടായത് വലിയ മുന്നേറ്റമാണ് . എംപി ഫണ്ടില്‍ നിന്ന് നാല്‍പ്പത് റോഡുകളും 53 കുടിവെള്ള പദ്ധതികളും നടപ്പാക്കി

അഞ്ച് വര്‍ഷം നടപ്പാക്കാനാകാതെ പോയത് ? 
നടപ്പാക്കാനാകാത പോയ പ്രധാന പദ്ധതി കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി തന്നെയാണ് .വ്യക്തിപരമായി മുന്‍കയ്യെടുത്ത് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയുടെ പങ്കാളിയാകാനെത്തിയെങ്കിലും റെയില്‍വെ പിന്‍മാറി. യുപിഎ സര്‍ക്കാറും ബിജെപി സര്‍ക്കാറും ഒരുപോലെ അലംഭാവം തുടര്‍ന്നപ്പോള്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയായി. ബിഇഎംഎല്ലുമായി ചേര്‍ന്ന് നടപ്പാക്കാവുന്ന വിശദ പദ്ധതി നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടും പ്രതികരണം ഉണ്ടായില്ല. റെയില്‍വെക്ക് പുതിയ കോച്ച്‌ ഫാക്ടറിയുടെ ആവശ്യമില്ലെന്ന കേന്ദ്രത്തിന്റെ മറുപടിയില്‍ എല്ലാം നിലച്ചു.

അഞ്ച് വര്‍ഷത്തിനിടെ നേരിട്ട പ്രധാന വെല്ലുവിളി 
കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ ഉണ്ടായ നിസ്സകരണവും നിഷേധാത്മക സമീപനവും തന്നെയായിരുന്നു പ്രധാന പ്രതിസന്ധി. അത് മറികടക്കുക തന്നെയായായിരുന്നു വെല്ലുവിളിയും

അടുത്ത അഞ്ച് വര്‍ഷം എങ്ങനെയാകണം ? 
വ്യാവസായിക മേഖലയിലെ വള‍ര്‍ച്ചയും അതിനാവശ്യമായ പശ്ചാത്തല സൗകര്യ വികസനത്തിനുമാകണ പ്രഥമ പരിഗണന. കൃഷി ആകര്‍ഷകമാക്കാന്‍ പദ്ധതിയുണ്ടാകണം. വിദ്യാഭ്യാസ കായിക മേഖലകളിലെ ക്രിയാത്മക ഇടപെടലിനൊപ്പം മാലിന്യ സംസ്കരണ പദ്ധതിക്കും മുന്‍ഗണനയുണ്ടാകണം

അങ്കത്തിനൊരുങ്ങിയോ പാലക്കാട് ? 
ഏത് പ്രതികൂല സാഹചര്യത്തിലും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നത് കൊണ്ട് തന്നെ ഇത്തവണയും പാലക്കാട്ട് തിളക്കമാ‍ന്ന വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം വ്യക്തിപരമായ തീരുമാനം അല്ല. രണ്ട് തവണ മത്സരിച്ചാല്‍ മാറി നില്‍ക്കുന്നതാണ് പാര്‍ട്ടി പിന്തുടരുന്ന പൊതു മാനദണ്ഡം. സ്ഥാനാ‍ത്ഥിയെ പാര്‍ട്ടി യഥാസമയം തീരുമാനിക്കും‌.

Leave a Reply

Your email address will not be published. Required fields are marked *