യു​എ​ഇ​യി​ല്‍ മാ​ര്‍​പാ​പ്പാ​യു​ടെ ദി​വ്യ​ബ​ലി ഇ​ന്ന്; പ​ങ്കെ​ടു​ക്കാ​ന്‍ പ​തി​നാ​യി​ര​ങ്ങ​ള്‍

അ​ബു​ദാ​ബി: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ഇ​ന്ന​ത്തെ ദി​വ്യ​ബ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ അ​ബു​ദാ​ബി​യി​ല്‍ എ​ത്തി. സ​ഈ​ദ് സ്പോ​ര്‍​ട്സ് സി​റ്റി​യി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു മു​ന്പാ​യി പാ​പ്പാ മൊ​ബീ​ല്‍ വാ​ഹ​ന​ത്തി​ല്‍ മാ​ര്‍​പാ​പ്പ സ്റ്റേ​ഡി​യ​ത്തി​ല്‍ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ​യെ​ത്തി ആ​ശി​ര്‍​വാ​ദം ന​ല്‍​കും.

ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും തൊ​ട്ട​ടു​ത്തു കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലൂ​ടെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പാ​ത​ക​ളി​ലൂ​ടെ​യാ​കും മാ​ര്‍​പാ​പ്പ വ​രു​ക. പ​ത്തു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ മാ​ര്‍​പാ​പ്പ​യെ കാ​ണാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും സ്ഥ​ല പ​രി​മി​തി മൂ​ലം 1,35,000 പേ​ര്‍​ക്കാ​ണ് പാ​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. മു​ഴു​വ​നാ​ളു​ക​ള്‍​ക്കും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കെ​ത്താ​ന്‍ യു​എ​ഇ സ​ര്‍​ക്കാ​ര്‍ നൂ​റു​ക​ണ​ക്കി​ന് ബ​സു​ക​ള്‍ സൗ​ജ​ന്യ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള പാ​സും ട്രാ​ന്‍​സ്പോ​ര്‍​ട്ട് ടി​ക്ക​റ്റും ഇ​ല്ലാ​ത്ത​വ​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ര​ണ്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ടി​ക്ക​റ്റും പാ​സും നി​ര്‍​ബ​ന്ധ​മാ​ണ്. ദി​വ്യ​ബ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് യു​എ​ഇ സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ശ​ന സു​ര​ക്ഷാ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യോ ഹാ​നി​ക​ര​മോ ആ​കാ​വു​ന്ന ഒ​ന്നും സ്റ്റേ​ഡി​യ​ത്തി​ല്‍ അ​നു​വ​ദി​ക്കി​ല്ല.

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ഇ​ന്ന് അ​ബു​ദാ​ബി​യി​ല്‍ അ​ര്‍​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി രാ​വി​ലെ 10 മു​ത​ല്‍ www.uaepapalvisit.org എ​ന്ന വെ​ബ്സൈ​റ്റി​ല്‍ സ​ജീ​വ​സം​പ്രേ​ഷ​ണം (ലൈ​വ് സ്ട്രീ​മിം​ഗ്) ചെ​യ്യും. ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കു​ന്ന സ​ഈ​ദ് സ്പോ​ര്‍​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു വ​രു​ന്ന​തി​നു മു​ന്പാ​യി അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ല്‍ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

Leave a Reply

Your email address will not be published. Required fields are marked *