സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് ഇന്നത്തെ നിരക്ക്.കഴിഞ്ഞ കുറച്ച് ദിവസങ്ങളയി സ്വര്‍ണ വിലയില്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
രൂപയുടെ മൂല്യത്തകര്‍ച്ചയും,വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനവുമാണ് സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയത്.
വില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയതോടെ വിപണിയില്‍ ആവശ്യക്കാരേറി.അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയ്ക്കപ്പുറം ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കൂടാന്‍ മറ്റൊരു കാരണം.ലണ്ടന്‍ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1315 ഡോളറിലെത്തി.
