ബം​ഗാ​ളി​ല്‍ ചു​റ്റി​ത്തി​രി​യാ​തെ യു​പി​യു​ടെ കാ​ര്യം നോ​ക്കൂ; യോ​ഗി​യോ​ടു മ​മ​ത

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​മ​ര്‍​ശി​ച്ച്‌ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന യു​പി​യു​ടെ കാ​ര്യം ആ​ദി​ത്യ​നാ​ഥ് ആ​ദ്യം നോ​ക്ക​ട്ടെ​യെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

ആ​ദ്യം അ​ദ്ദേ​ഹ​ത്തോ​ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ കാ​ര്യം നോ​ക്കാ​ന്‍ പ​റ​യൂ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ടു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ ജീ​വ​നൊ​ടു​ക്കു​ന്നു. അ​വി​ടെ നി​ര​വ​ധി പേ​രെ ത​ല്ലി​ക്കൊ​ല്ലു​ന്നു. ആ​ദ്യം അ​ദ്ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ കാ​ര്യം നോ​ക്ക​ട്ടെ. പി​ന്നെ റാ​ലി ന​ട​ത്തൂ- മ​മ​ത പ​റ​ഞ്ഞു. 

യു​പി​യി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ ജ​യി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് യോ​ഗി ബം​ഗാ​​ളില്‍ ചുറ്റിത്തിരിയുന്നതെന്നും ഇ​ന്ന് എ​വി​ടെ മ​ത്സ​രി​ച്ചാ​ലും യോ​ഗി പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും സി​ബി​ഐ വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി വി​ധി പു​റ​ത്തു​വ​ന്ന​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​മ​ത പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *