പശു സംരക്ഷണം,ആളുകള്‍ക്കെതിരെ എന്‍എസ്‌എ ചുമത്തിയത് തെറ്റ്: പി. ചിദംബരം

ഭോപ്പാല്‍: പശു സംരക്ഷണത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചു കൊണ്ട് ആളുകളെ അറസറ്റ് ചെയ്ത നടപടി തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

ഇക്കാര്യത്തില്‍ ശരിയായ നടപടി സ്വീകരിക്കുന്നതിനായുള്ള നിര്‍ദ്ദേശം കമല്‍ നാഥ് സര്‍ക്കാരിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയെന്നും ചിദംബരം പറഞ്ഞു.

നിലവില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെയാണ് എന്‍എസ്‌എ ചുമത്തിയിരിക്കുന്നത്. ഗോവധ നിരോധന നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേയാണ് ഇവര്‍ക്കെതിരെ എന്‍എസ്‌എ കൂടി ചുമത്താന്‍ തീരുമാനിച്ചത്.

എന്നാല്‍, ഗുരുതരമായ ദേശദ്രോഹകുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് എന്‍എസ്‌എ. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം ആദ്യമായിട്ടാണ് ഗോവധത്തിന് എന്‍എസ്‌എ ചുമത്തി കേസെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *