ബം​ഗാ​ളി​ല്‍ സി​പി​എ​മ്മി​ന്‍റെ പു​റ​കേ ന​ട​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അല്ലെന്ന് ചെ​ന്നി​ത്ത​ല

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ മു​ന്ന​ണി ആ​വ​ശ്യ​വു​മാ​യി സി​പി​എ​മ്മി​ന്‍റെ പു​റ​കേ ന​ട​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അല്ലെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബം​ഗാ​ളി​ല്‍ നോ​മി​നേ​ഷ​ന്‍ കൊ​ടു​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്നും ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ സീ​റ്റ് കു​റ​യ്ക്കാ​നാ​യി സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ല്‍ ര​ഹ​സ്യ ധാ​ര​ണ​യു​ണ്ട്. കേ​ര​ള ജ​ന​ത മോ​ദി​യെ പു​റ​ത്താ​ക്കാ​ന്‍ യു​ഡി​എ​ഫി​നോ​പ്പം നി​ല്‍​ക്കും. സി​പി​എം-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടി​നെ ജ​ന​ങ്ങ​ള്‍ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​മാ​യി ചേ​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍ സി​പി​എം പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ഭ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് ഒ​രി​ട​ത്തു​പോ​ലും ബി​ജെ​പി​യു​മാ​യി ചേ​ര്‍​ന്നു പ​ഞ്ചാ​യ​ത്തു​ക​ളോ ന​ഗ​ര​സ​ഭ​ക​ളോ ഭ​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് റ​ഫാ​ല്‍. അ​തു​പോ​ലെ കേ​ര​ളം ക​ണ്ട വ​ലി​യ അ​ഴി​മ​തി​യാ​ണ് ലാ​വ്‌ലിന്‍. ര​ണ്ട് അ​ഴി​മ​തി​ക​ള്‍​ക്കും എ​തി​രെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പോ​രാ​ട്ട​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *