തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ രാഷ് ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്നെ സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചിരുന്നു. എന്നാല്‍ ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല-ഐ.എം വിജയന്‍ പറഞ്ഞു.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണ്. ജോലിയും ഫുട്‌ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *