ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. സുപ്രധാന പ്രസ്‌താവന ഉണ്ടാകുമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്.തിരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഇതാദ്യമാണെന്നാണ് വിവരം. ഇത് അസാധാരണ നടപടിയാണെന്നും വിവരമുണ്ട്.
