മരുമകള്‍ക്ക് നിത അംബാനിയുടെ സമ്മാനം,​ ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണം

മുംബയ്: രാജ്യം കണ്ട ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടേത്. മുംബയിലെ ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന വിവാഹ ചടങ്ങുകള്‍ പ്രമുഖരടക്കം പങ്കെടുത്തിരുന്നു. മാര്‍ച്ച്‌ 9നാണ്, ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന ശ്ലോക മേത്തയെ ആകാശ് താലി ചാര്‍ത്തിയത്.

വിവാഹത്തന് നിത അംബാനി മരുമകള്‍ക്കു സമ്മാനമായി നല്‍കിയത് 300 കോടിയുടെ വജ്ര നെക്‌ലേസ് ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പാരമ്ബര്യമായി സൂക്ഷിക്കുന്ന സ്വര്‍ണ നെക്‌ലേസ് കുടംബത്തിലെ മൂത്തമരുമകള്‍ക്ക് സമ്മാനിക്കുന്നതാണ് അംബാനി കുടുംബത്തിന്റെ രീതി. എന്നാല്‍ ശ്ലോകയ്ക്കു പ്രത്യേകമായി എന്തെങ്കിലും നല്‍കണമെന്നു നിത തീരുമാനിക്കുകയായിരുന്നു.

വജ്രം കൊണ്ടുള്ള നെക്‌ലേസ് നിര്‍മിക്കാന്‍ ലോകപ്രശസ്ത ആഭരണ നിര്‍മാതാക്കളായ ‘മൗവാഡി’യെയാണ് ചുമതലപ്പെടുത്തിയത്. ഏറ്റവും അമൂല്യമായ വജ്രം ഉപയോഗിച്ച്‌ പ്രത്യേക ഡിസൈനിലാണ് നെക്‌‍ലേസ് ഒരുക്കിയത്. 300 കോടി വിലയുള്ള ഈ നെക്‌ലേസ് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആകാശിന്റെ സഹോദരി ഇഷ ഒരു ആഡംബര ബംഗ്ലാവാണ് നവദമ്ബതികള്‍ക്കു സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *