കുട്ടികള്‍ക്കായി ചലച്ചിത്രാസ്വാദന ക്യാമ്പ്

തിരുവനന്തപുരം:  സംസ്ഥാന ചലച്ചിത്ര അക്കാദമി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ചു ദിവസത്തെ ചലച്ചിത്രാസ്വാദന റസിഡന്‍ഷ്യല്‍ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. അഭിനയം, തിരക്കഥ, സംവിധാനം, ഫോട്ടോഗ്രാഫി വിഷയങ്ങളിലുളള ക്ലാസുകളില്‍ ഈ മേഖലയിലെ വിദഗ്ദ്ധരുമയി സംവാദിക്കാനും അവസരം ലഭിക്കും. ഏപ്രില്‍ 26 മുതല്‍ 30 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. താല്പര്യമുളളവര്‍ അപേക്ഷയോടൊപ്പം 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും ബയോഡേറ്റായും സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, തിരുവനന്തപുരത്തിന്റെ പേരില്‍ ഏപ്രില്‍ 16 ന് മുന്‍പായി ലഭിക്കണം. അപേക്ഷകര്‍ ബയോഡേറ്റയോടൊപ്പം അഭിനയം/തിരക്കഥ/സംവിധാനം / ഫോട്ടോഗ്രാഫി എന്നീ മേഖലയില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് രണ്ട് പുറത്തില്‍ കവിയാതെ കുറിപ്പോ ഉളളടക്കം ചെയ്യണം. അപേക്ഷഫോറം www.keralafilm.com ലും അക്കാദമി ഓഫിസിലും ലഭിക്കും. സമ്പര്‍ക്ക നമ്പര്‍ 0471 4100300, 8137990811

Leave a Reply

Your email address will not be published. Required fields are marked *