എക്സിറ്റ് പോള്‍ ഫലങ്ങളെ ഭയക്കേണ്ട കാര്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: എക്സിറ്റ് പോള്‍ ഫലങ്ങളെ ഭയക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാ കാലത്തും തെറ്റിയിട്ടുണ്ട്. കേരളത്തില്‍ സി പി എം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ഫലങ്ങള്‍ പുറത്തു വന്നത്. അത്തുകൊണ്ട് ഇതിനെ ഭയക്കേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രീ പോള്‍ ഫലങ്ങളെ ന്യായീകരിക്കാന്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല എന്നതാണ് അനുഭവം. എക്സിറ്റ് പോളുകള്‍ രൂപം കൊണ്ട രാജ്യങ്ങള്‍ തന്നേ അവയെ തള്ളുന്ന സ്ഥിതിയാണ്. അമേരിക്ക, ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പുകള്‍ ഇതിന് ഉദാഹരണമാണെന്ന് കോടിയേരി കണ്ണൂരില്‍ പറഞ്ഞു. എക്സിറ്റ് പോളുകള്‍ കണ്ടു ഭയക്കേണ്ട. ചുരുങ്ങിയത് കേരളത്തെ സംബന്ധിച്ചെങ്കിലും ഇടതുപക്ഷം പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ദുരന്തം. ഇത് ഒഴിവാക്കാന്‍ സിപിഎം ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടത് പക്ഷമെന്നും കോടിയേരി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *