നി​പ്പ: സ്ഥി​തി ആ​ശ്വാ​സ​ക​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴു പേ​ര്‍​ക്കും നി​പ്പ​യി​ല്ലെ​ന്ന പ​രി​ശോ​ധ​നാ ഫ​ലം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. നി​ല​വി​ലെ സ്ഥി​തി ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും അ​ടു​ത്ത​മാ​സം പ​കു​തി​വ​രെ നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും മ​ന്ത്രി ഡ​ല്‍​ഹി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 

നി​പ്പ പ്ര​തി​രോ​ധ​ത്തി​ന് കൂ​ടു​ത​ല്‍ കേ​ന്ദ്ര സ​ഹാ​യം തേ​ടും. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യെ ക​ണ്ട് ഇ​ക്കാ​ര്യം ധ​രി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് മാ​ത്ര​മാ​ണ് നി​പ്പ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ട​താ​യു​മാ​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്ന വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *