തിരുവനന്തപുരം: മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പീഡന പരാതി പാര്‍ട്ടിയെ നാണം കെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രാജി സന്നദ്ധത അറിയിച്ചതായി സൂചന. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.
മകനെതിരായി ഉയര്‍ന്നിരിക്കുന്ന ലൈംഗിക വിവാദം വ്യക്തിപരമെങ്കിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ താന്‍ മാറിനില്‍ക്കാമെന്നാണ് കോടിയേരി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മാറിനിന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവുമായി നടത്തിയ ആശയവിനിമയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
