കല്‍പ്പറ്റ: ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന് വിനായകന് ജാമ്യം അനുവദിച്ചു . ഇന്നു രാവിലെയാണ് അഭിഭാഷകനും ജാമ്യക്കാര്‍ക്കുമൊപ്പം വിനായകന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ എത്തി ജാമ്യം എടുത്തത് . അന്വേഷണസംഘം വിനായകന്റെ മൊഴി രേഖപ്പെടുത്തി.
ഏപ്രില്‍ 18നു യുവതി കല്പ്പറ്റയിലായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത് . കോട്ടയം പാമ്ബാടി സ്വദേശിനിയായ ദളിത് ആക്ടിവിസ്റ്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തത്. സംഭവം നടന്നപ്പോള്‍ യുവതി വയനാട്ടിലായതിനാല്‍ പരാതി കല്‍പ്പറ്റ പോലീസിനു കൈമാറുകയായിരുന്നു.
