ഉറങ്ങിക്കിടന്ന ദളിത് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ചു

ഉന്നാവോ: സഫിപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. വീട്ടുകാര്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന 12 വയസുള്ള ദളിത് പെണ്‍കുട്ടിയെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തട്ടികൊണ്ടുപോയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രി വീടിനു പുറത്തായിരുന്നു പെണ്‍കുട്ടിയും കുടുംബവും ഉറങ്ങിയിരുന്നത്.

രാവിലെ എഴുന്നേറ്റപ്പോള്‍ പെണ്‍കുട്ടിയെ കാണാതായ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗ്രാമത്തിന് സമീപം പെണഅ#കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം പെണ്‍കുട്ടി മാനഭംഗത്തിനിരയായോയെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *