ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മലയാളി നഴ്സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടാണ് മരണം സംഭവിച്ചത്.
കാറിലുണ്ടായിരുന്ന മറ്റൊരു നഴ്സിനെയും മകനെയും പരിക്കുകളോടെ ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നഴ്സിന്റെ നില ഗുരുതരമാണ്.
ആന്‍ട്രിം ആശുപത്രിയിലെ നഴ്സുമാര്‍ സഞ്ചരിച്ച കാര്‍ ബാലിമന എ-26 റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.45-നായിരുന്നു സംഭവം. എയര്‍ ആംബുലന്‍സ് സഹിതം പോലീസ് രക്ഷാപ്രവര്‍ത്തനം നടത്തി.
