കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്. സുകേശനെതിരേ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു കെ.എം. മാണി നല്കിയ ഹര്‍ജി കോടതി തളളി. സ്റ്റേ അനുവദിക്കത്ത രീതിയിലുളള തെളിവുകളൊന്നും കോടതിയില്‍ ഹാജരാക്കിയില്ല. ഈ മാസം 16നു വിജിലന്‍സ് കോടതി എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാല്‍ അതു ചോദ്യം ചെയ്യാന്‍ കെ എം മാണിക്ക് അവസരമുണ്ടെന്നും ജസ്റ്റീസ് പിഡി രാജന് പറഞ്ഞു. വിജിലന്‍സ് കോടതിയില്‍ ഈ കേസിലുളള മറ്റു കക്ഷികളെ കൂടി ഹൈകോടതിയിലെ കേസില്‍ കക്ഷിചേര്‍ത്തു. അതേ സമയം ബാര്‍ കോഴ കേസില്‍ എസ് പി സുകേശനെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഹൈകോടതി അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജി പരിഗണിക്കവേ രൂക്ഷമായി വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്. സുകേശിനെതിരെ തെളിവുണ്ടോ? ഉദ്യോഗസ്ഥര്‍ ഹാകരാക്കിയ സിഡിയുടെ ആധികാരികത എന്താണ് ? ശാസ്ത്രീയ പരിശോധനകള്‍ നടത്താതെ ഹാജരാക്കിയതെന്തിനാണ് ? ബാര്‍ കോഴ കേസില്‍ പുകമറ സൃഷ്ടിക്കുന്നതിനാണോ സുകേശിനെതിരായ കേസെന്നും കോടതി ചോദിച്ചു.
