ആലപ്പുഴ: ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജെഎസ്എസ് തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.ആര്. ഗൗരിയമ്മയോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ഗൗരിയമ്മയുടെ വീട്ടിലെത്തിയാണ് കോടിയേരി ഇക്കാര്യം ആവശ്യപ്പെട്ടത്. സീറ്റു നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കോടിയേരി ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ഗൗരിയമ്മ മറുപടി പറഞ്ഞതായി കോടിയേരി അറിയിച്ചു. വ്യാഴാഴ്ച പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആറു മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചിരുന്നു.
