താനൂര്‍: താനൂര്‍ തീരദേശത്ത് യു.ഡി.എഫ്്-എല്‍.ഡി.എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്്ദുറഹിമാനും ഇരു പാര്‍ട്ടിയിലെ പതിനാറോളം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇവരെ തിരൂര്‍, താനൂര്‍, തിരൂരങ്ങാടി ആശൂപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരു പാര്‍ടികളിലേയും നിരവധി വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. താനൂര്‍ തീരദേശത്ത് ബദര്‍ പള്ളിക്കു സമീപം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുഖാമുഖം പരിപാടി നടക്കുന്നതിനിടയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു വാഹനം രണ്ടു തവണ ഇതുവഴി കടന്നു പോയതോടനുബന്ധിച്ച് ഇരു കൂട്ടരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. പിന്നീടാണ് ആക്രമങ്ങള്‍ അരങ്ങേറിയത്. മുസ്ലിം ലീഗ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം.പി അഷ്‌റഫിന്റെ വീടിനു നേരെ ആക്രമം നടന്നു. ഈ ഭാഗത്ത് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മലപ്പുറം എസ്.പി, മലപ്പുറം, തിരൂര്‍ ഡി.വൈ.എസ്.പിമാര്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി സി.ഐമാര്‍, പരപ്പനങ്ങാടി, തിരൂര്‍ എസ്.ഐമാര്‍ എന്നിവര്‍ താനൂരിലെത്തിയിരുന്നു. താനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ഇരു പാര്‍ടികളുടേയും പ്രവര്‍ത്തകര്‍ എത്തിയെങ്കിലും പോലീസിന്റെ നിര്‍്‌ദേശപ്രകാരം പിരിഞ്ഞുപോയി.
