ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് മുസ്ലിം വ്യക്തി നിയമബോര്‍ഡ്. എങ്കിലും വിധിയില്‍ സംതൃപ്തിയില്ലെന്നും അവര്‍ വ്യക്തമാക്കി.ഒരേ തെളിവ് മസ്ജിദിന് എതിരെയും ക്ഷേത്രത്തിനു അനുകൂലമായും ഉപയോഗിച്ചുവെന്ന് വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കി.
വിധി പഠിച്ച ശേഷം പുനഃപരിശോധന ഹരജി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും. ഇതിന്‍െറ പേരില്‍ രാജ്യത്ത് മറ്റ് പ്രശ്നങ്ങളുണ്ടാവരുതെന്നും സമാധാനം പാലിക്കണമെന്നും വ്യക്തിനിയമ ബോര്‍ഡ് അഭ്യര്‍ഥിച്ചു. വിധി ആരുടെയും വിജയമോ പരാജയമോ എല്ലാ. ഇതൊരു നിയമ പോരാട്ടം മാത്രമാണ്. ഇൗ വിഷയത്തെ എല്ലാവരും ആ രീതിയില്‍ മനസ്സിലാക്കണം. ബാബരി കേസിലെ അഭിഭാഷകരോടൊപ്പമായിരുന്നു വ്യക്തിനിയമ ബോര്‍ഡിന്‍െറ വാര്‍ത്താ സമ്മേളനം.
