യു​വ​തി​യെ പീഡിപ്പിച്ച്‌ മരുഭൂമിയില്‍ ഉപേക്ഷിച്ചു ; അ​ച്ഛ​നും മ​ക​ളും അ​റ​സ്റ്റി​ല്‍

ക​ലി​ഫോ​ര്‍​ണി​യ: ലോ​സ് ആ​ഞ്ച​ല്‍​സില്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച്‌ മ​രു​ഭൂ​മി​യി​ല്‍ മ​രി​ക്കാ​ന്‍ ഉ​പേ​ക്ഷി​ച്ച അ​ച്ഛ​നേയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു . ലാ​സ് വേ​ഗ​സി​ല്‍​നി​ന്നു തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ലോ​സ് ആ​ഞ്ച​ല്‍​സി​ലെ മ​രു​ഭൂ​മി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കണ്ടെത്തുകയായിരുന്നു .

സംഭവുമായി ബന്ധപ്പെട്ട് ക​ലി​ഫോ​ര്‍​ണി​യ​യി​ലെ പാം​ഡേ​ല്‍ സ്വ​ദേ​ശി സ്റ്റാ​ന്‍​ലി ആ​ല്‍​ഫ്ര​ഡ് ലോ​ട്ട​ന്‍ (54), മ​ക​ള്‍ ഷ​നി​യ നി​ക്കോ​ള്‍ പോ​ച്ച്‌ ലോ​ട്ട​ന്‍ (22) എന്നിവരാണ് കൗ​ണ്ടി പോ​ലീ​സിന്റെ പിടിയിലായത് .

നെ​വാ​ഡ സം​സ്ഥാ​ന​ത്തു​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് എത്തിച്ച്‌ പ്ര​തി​ക​ള്‍ ത​ട​വി​ല്‍ സൂക്ഷിച്ചു . പി​ന്നീ​ട് ഇ​വ​രെ മ​രു​ഭൂ​മി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​ണം ത​ട്ടി​യെ​ടു​ക്ക​ലാ​യി​രു​ന്നു പ്രതികളുടെ ലക്‌ഷ്യം . യു​വ​തി നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യെ​ന്നും കൗ​ണ്ടി പോ​ലീ​സ് പറയുന്നു.

എ​ഡ്വാ​ര്‍​ഡ്സ് എ​യ​ര്‍​ഫോ​ഴ്സ് ബേ​സി​ന​ടു​ത്തു​ള്ള കേ​ണ്‍ കൗ​ണ്ടി ഹൈ​വേ​യി​ല്‍​നി​ന്നാ​ണ് മി​ലി​ട്ട​റി പോ​ലീ​സ് യു​വ​തി​യെ കണ്ടെത്തിയത് . ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​വ​ര്‍ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കു​ക​യാ​ണെ​ന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *