പൗരത്വ നിയമത്തിനെതിരെയുണ്ടായ പ്രതിഷേധങ്ങളിൾ റെയിൽവേയ്ക്കു നഷ്ടം 80 കോടി ; നഷ്ടപരിഹാരം കുറ്റക്കാരില് നിന്നും ഈടാക്കുമെന്ന് ബോർഡ് ചെയർമാൻ

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ റെയിൽവേയ്ക്കുണ്ടായ  നാശനഷ്ടങ്ങൾ  പ്രക്ഷോഭകാരികളിൾ  നിന്നും ഈടാക്കുമെന്ന് ഇന്ത്യന് റെയിൽവേ  ബോര്ഡ് ചെയര്മാന് വിനോദ് കുമാര് യാദവ് അറിയിച്ചു. . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളില് 80 കോടിയാണ് റെയിവേയുടെ  നഷ്ടം വിലയിരുത്തുന്നത്. ഇത് പ്രക്ഷോഭകരില് നിന്ന് തന്നെ ഈടാക്കുമെന്ന് റെയിൽവേ  ബോര്ഡ് യോഗത്തിനു ശേഷം ചെയര്മാന് അറിയിച്ചു  . സംഘര്ഷങ്ങളിൾ  70 കോടിയുടെ നഷ്ടമാണ്  ഈസ്റ്റേണ് റെയിൽവേയ്ക്കു ഉണ്ടായിട്ടുള്ളത്  . ബംഗാളിലെ മുര്ഷിദാബാദില് മാത്രം അഞ്ച് ട്രെയിനുകളാണ് പ്രക്ഷോഭകാരികള് അഗ്നിക്കിരയാക്കിയത്.

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയറിൽ റെയിൽവെയ്ക്കു 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായിയെന്നും വിനോദ് കുമാര് യാദവ് പറഞ്ഞു. തീവെയ്പ്പിലും അക്രമത്തിലും ഏര്പ്പെട്ടവരില് നിന്നുതന്നെ ഇത് വീണ്ടെടുക്കും. ഇപ്പോള് പുറത്തുവിട്ടത് പ്രാഥമിക കണക്കാണ്, അന്തിമ വിശകലനത്തിനുശേഷം ഈ കണക്ക് ഉയരാന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുമുതല് നശിപ്പിച്ചവരില് നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് യുപി യോഗി ആദിത്യനാഥ് സര്ക്കാര് കലാപകാരികള്ക്ക് നോട്ടീസ് അയച്ചതിനു പിന്നാലെയാണ് റെയില്വേയുടേയും ഈ നടപടി.കലാപകാരികളെ കണ്ടെത്താന് ആര്പിഎഫും സംസ്ഥാന സര്ക്കാരുകളും സംയുക്തമായി പ്രവര്ത്തിക്കും. അക്രമികളെ തിരിച്ചറിഞ്ഞാല് നാശനഷ്ടങ്ങള് നികത്താനുള്ള നടപടികള് സ്വീകരിക്കുമെന്നും ചെയര്മാന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *