സൗദി ടൂറിസ്റ്റ് വിസയുടെ കാലാവധി പുതുക്കി നിശ്ചയിക്കും, ഇന്‍ഷ്വറന്‍സ് കാലാവധി നീട്ടി നല്‍കും, പ്രവാസികളടക്കം ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ജിദ്ദ: കൊവിഡ് കാലയളവിലെടുത്ത ഉപയോഗിക്കാത്ത വിസകളുടെ കാലാവധി നിയന്ത്രണ കാലം ഒഴിവാക്കി പുതുക്കി നിശ്ചയിക്കാനും ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തിയവരുടെ കാലാവധി നീട്ടിനല്‍കാനും സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വിസ എടുത്ത ശേഷം ഉപയോഗിക്കാത്തവരും വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ രാജ്യത്ത് കഴിയുന്നവരുമായ എല്ലാ ടൂറിസ്റ്റുകളും ഈ തീരുമാനത്തിെന്റ പരിധിയില്‍ വരും. വിസയുടെ അനുബന്ധമായി എടുത്ത ഇന്‍ഷ്വറന്‍സിന്‍െറ കാലാവധിയ്ക്കും ഇതേ പരിഗണന ലഭിക്കും.

രാജ്യത്തുള്ള പൗരന്മാരും പ്രവാസികളും സ്വന്തം ആരോഗ്യ സുരക്ഷയില്‍ ജാഗ്രത പാലിക്കുന്നതിനും രോഗപകര്‍ച്ച തടയുന്നതിനും ഗവണ്‍മെന്‍റിന്റ നിര്‍ദേശങ്ങള്‍ ഗൗരവമായി കാണണമെന്നും നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. യമനില്‍ സംഖ്യസേന പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ സമ്ബൂര്‍ണ വെടിനിര്‍ത്തലടക്കം പ്രദേശിക അന്തര്‍ദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മന്തിസഭ അവലോകനം ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ എന്നിവരുമായി നടത്തിയ ടെലിഫോണ്‍ കാളുകളില്‍ ആഗോള സമ്ബദ് വസ്ഥയുടെ വളര്‍ച്ചയെ സഹായിക്കുന്നതിനും എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനും ഉദ്പാദന രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിെന്റ പ്രധാന്യത്തെയും കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ യോഗത്തില്‍ സല്‍മാന്‍ രാജാവ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *