തിരുവനന്തപുരം:രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നാട്ടില്‍ പ്രതിസന്ധിയിലായത് മുടിയന്മാരാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഇവരുടെ ആശങ്കയും കൂടി. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഇളവുകളോടെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കണമെന്ന ആവശ്യം പലയിടത്തും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.
ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവിനൊപ്പം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും തീരുമാനമായി. ഏപ്രില്‍ 20ശേഷം ശനിയും ഞായറും ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ അനുമതിയില്ല.
