പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ​ഗ‍‍ര്‍ഭിണിയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ചിതറ സ്വദേശി സിറാജ്(45) ആണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത് .

പെണ്‍കുട്ടിയെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയായ സിറാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുന്നെന്നാണ് പ്രതിയുടെ മൊഴി. ഇയാളുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ച്‌ പല തവണ പീഡിപ്പിച്ചതായും പ്രതി കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *