റിയാദ്: സഊദിയില്‍ കൊവിഡ്-19 വൈറസ് ബാധിതര്‍ പതിനായിരം കവിഞ്ഞു. വൈറസ് ബാധ കണക്കുകള്‍ പുറത്ത് വിടുന്നതിനു മുമ്ബ് സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അല്‍ റബീഹയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ആറു മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 103 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1122 പുതിയ വൈറസ് ബാധ കേസുകളും സ്ഥിരീകരിച്ചു. വൈറസ് വ്യാപന പ്രതിരോധത്തിനായി മുഴുവന്‍ ആളുകളും മന്ത്രാലയ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8891 വൈറസ് ബാധിതരാണ്.
