തിരുവനന്തപുരം:സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ ഡാറ്റ ശേഖരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇത് മുഖ്യമന്ത്രിയില്‍ നിന്നും ഐ.ടി സെക്രട്ടറിയില്‍ നിന്നും ഇൗടാക്കി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ഹൈക്കോടതി കരാര്‍ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം ചോദിച്ചിരുന്നു.
