പൊ​ന്നി​ന് പൊ​ന്നും വി​ല; സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ സ്വ​ര്‍​ണം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല പു​തി​യ ഉ​യ​ര​ത്തി​ല്‍. ഇ​ന്നു​മാ​ത്രം ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും വ​ര്‍​ധി​ച്ചു. ഇ​തോ​ടെ ഒ​രു പ​വ​ന് 33,800 രൂ​പ​യും ഗ്രാ​മി​ന് 4,225 രൂ​പ​യു​മെ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി.

വി​ഷു ദി​ന​മാ​യ ക​ഴി​ഞ്ഞ 14ന് ​ഗ്രാ​മി​ന് 4,200 രൂ​പ​യും പ​വ​ന് 33,600 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഈ ​നി​ല​വാ​ര​മാ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്. ഈ ​വ​ര്‍​ഷ​ത്തെ അ​ക്ഷ​യ തൃ​തീ​യ ആ​ഘോ​ഷം പ​ടി​വാ​തി​ക്ക​ല്‍ എ​ത്തി​നി​ല്‍​ക്കേ സ്വ​ര്‍​ണ​വി​ല​യി​ലു​ണ്ടാ​യ വ​ള​ര്‍​ച്ച വ​ള​രെ വ​ലു​താ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ക്ഷ​യ തൃ​തീ​യ ദി​ന​ത്തി​ല്‍ സ്വ​ര്‍​ണ വി​ല ഗ്രാ​മി​ന് 2,945 രൂ​പ​യും പ​വ​ന്‍ വി​ല​യാ​ക​ട്ടെ 23,560 രൂ​പ​യു​മാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഗ്രാ​മി​ന് 1,280 രൂ​പ​യു​ടെ​യും പ​വ​ന് 10,240 രൂ​പ​യു​ടെ​യും വി​ല വ​ര്‍​ധ​ന​വാ​ണ് സ്വ​ര്‍​ണ​ത്തി​നു​ണ്ടാ​യ​ത്.

കേ​ര​ള​ത്തി​ല്‍ ഒ​റ്റ ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം വി​റ്റ​ഴി​യു​ന്ന ദി​വ​സ​മാ​ണ് അ​ക്ഷ​യ തൃ​തീ​യ നാ​ള്‍. കേ​ര​ള​ത്തി​ലെ 12,000 ല​ധി​കം സ്വ​ര്‍​ണ​ക്ക​ട​ക​ളി​ലേ​ക്ക് പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം ജ​ന​ങ്ങ​ള്‍ സ്വ​ര്‍​ണം വാ​ങ്ങാ​നാ​യി ഒ​ഴു​കി​യെ​ത്തു​മെ​ന്നാ​ണു ക​ണ​ക്കു​ക​ള്‍.

ഏ​ക​ദേ​ശം 2,000 കി​ലോ സ്വ​ര്‍​ണം വി​റ്റ​ഴി​യു​മെ​ന്നാ​ണ് വി​പ​ണി​യി​ല്‍​നി​ന്നും ല​ഭി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഏ​പ്രി​ല്‍ 26 നാ​ണ് ഈ ​വ​ര്‍​ഷ​ത്തെ അ​ക്ഷ​യ തൃ​തീ​യ ആ​ഘോ​ഷം.

ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് സ്വ​ര്‍​ണ​ക്ക​ട​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ വ്യാ​പാ​രം ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. മി​ക്ക​വാ​റും ജ്വ​ല്ല​റി​ക​ളും ഫോ​ണ്‍ ന​ന്പ​ര്‍ വ​ഴി​യും, സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും ബു​ക്കിം​ഗ് സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *