സൗദിയില്‍ ഒമ്ബത്​ വിദേശികളടക്കം 10 മരണം

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ വ്യാഴാഴ്​ച ഒമ്ബത്​ വിദേശികളടക്കം 10 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 209 ആയി. മക്കയില്‍ അഞ്ചും ജിദ്ദയില്‍ രണ്ടും റിയാദ്​, മദീന, ഖോബാര്‍ എന്നിവിടങ്ങളിലാണ് ഒാരോരുത്തരുമാണ്​ മരിച്ചത്​. 1015 പേര്‍ക്ക്​ അസുഖം​ ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7798 ആയി.

1793 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ​ രാജ്യത്ത്​ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്യ​പ്പെട്ട കോവിഡ്​ കേസുകളുടെ എണ്ണം 33731 ആയി. ആകെ കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം 389,659 ആയി. പുതിയ രോഗികളില്‍ 83 ശതമാനം പുരുഷന്മാരും 17 ശതമാനം സ്​ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതില്‍ 25 ശതമാനം സൗദികളും 75 ശതമാനം വിദേശികളുമാണ്​. അഞ്ച്​​​​ ശതമാനം കുട്ടികളും രണ്ട്​​​​​ ശതമാനം കൗമാരക്കാരും 93 ശതമാനം മുതിര്‍ന്നവരുമാണ്​. ചികിത്സയില്‍ കഴിയുന്ന 25714 ആളുകളില്‍ 145 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ്​ സര്‍വേ മൂന്നാഴ്​ച പിന്നിട്ടു. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമി​​െന്‍റ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോണ്‍ ചെയ്​തുവരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും ആരംഭിച്ചു. അഞ്ച്​ പേര്‍ മരിച്ചതോടെ മക്കയില്‍ മരണസംഖ്യ 95 ആയി.

പുതിയ രോഗികള്‍:
മദീന 396, ജിദ്ദ 315, മക്ക 254, റിയാദ്​ 194, ദമ്മാം 171, ഖോബാര്‍ 120, ജുബൈല്‍ 48, ഹുഫൂഫ്​ 40, ഖത്വീഫ്​ 40, ത്വാഇഫ്​ 36, യാംബു 32, റാസതനൂറ 20, സബ്​യ 16, തബൂക്ക്​ 14, വാദി അല്‍ഫറ 13, ഉനൈസ 10, ബേയ്​ഷ്​ 10, ദറഇയ 10, ഹദ്​ബന്‍ 8, ഹ-ഫര്‍ അല്‍ബാത്വിന്‍ 6, അലൈസ്​ 5, ഖര്‍ജ്​ 5, സല്‍വ 4, അല്‍ഖുറയാത്​ 4, ബുറൈദ 3, ഖമീസ്​ മുശൈത്​ 2, അല്‍മജാരിദ 2, അബ്​ഖൈഖ്​ 2, ദഹ്​റാന്‍ 2, സഫ്​വ 2, ഉംലജ്​ 2, അല്‍ജഫര്‍ 1, മിദ്​നബ്​ 1, ബുഖൈരിയ 1, റാബിഗ്​ 1, ഹദ്ദ 1, അല്‍ദായര്‍ 1, മജ്​മഅ 1

മരണസംഖ്യ:
മക്ക 95, ജിദ്ദ 57, മദീന 36, റിയാദ്​ 11, ഹുഫൂഫ്​ 4, ദമ്മാം 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 2, ബുറൈദ 2, ജീസാന്‍ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അല്‍ബദാഇ 1, തബൂക്ക്​ 1.

Leave a Reply

Your email address will not be published. Required fields are marked *