റിയാദില്‍നിന്ന് ആദ്യ വിമാനം നാളെ​ കോഴിക്കോട്ടേക്ക്; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ദി​യി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളെ​യും വ​ഹി​ച്ചു​ള്ള ആ​ദ്യ​വി​മാ​നം വെള്ളിയാഴ്ച പുറപ്പെടും. റിയാദില്‍ നിന്ന് 163 യാത്രക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ഉച്ചക്ക് 12.35ന് കോഴിക്കോടേക്ക് തിരിക്കും. 900 റിയാലാണ് ടിക്കറ്റ് നിരക്ക്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ റി​യാ​ദി​ല്‍​നി​ന്ന്​ ഡ​ല്‍​ഹി​യി​ലേ​ക്കും ദ​മ്മാ​മി​ല്‍​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കും ജി​ദ്ദ​യി​ല്‍​നി​ന്ന്​ ഡ​ല്‍​ഹി, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വി​മാ​ന​ങ്ങ​ള്‍ പ​റ​ക്കും. 14 വ​രെ​യാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​മാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓരോ വി​മാ​ന​ത്തി​ലും 200 യാ​ത്ര​ക്കാ​രെ​യാ​ണ്​ കൊ​ണ്ടു​പോ​വു​ക. ആ​ദ്യ ആ​ഴ്​​ച​യി​ല്‍ 1000ത്തോ​ളം ആ​ളു​ക​ള്‍ ഇ​ങ്ങ​നെ പോ​കും.

ഞായറാഴ്ച റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന വിമാനത്തില്‍ 1023 ഉം പന്ത്രണ്ടാം തീയതി ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വിമാനത്തില്‍ 850 റിയാലുമാണ് ടിക്കറ്റ് നിരക്ക്. 13ന് ജിദ്ദയില്‍ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ 1,350 റിയാലാണ് നിരക്ക്. പതിനാലാം തീയതി ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിലെ ടിക്കറ്റ് നിരക്ക് തീരുമാനമായിട്ടില്ല.

നാ​ട്ടി​ല്‍ പോ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​​പ്പെ​ട്ട്​ എം​ബ​സി​യി​ല്‍ ഇ​തു​വ​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്​ 60,000 ആ​ളു​ക​ളാ​ണ്. ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളാ​ണ്. ഗ​ര്‍​ഭി​ണി​ക​ള്‍, ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ള്‍, രോ​ഗി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ്​ ആ​ദ്യ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ഇൗ ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ത​യാ​റാ​ക്കി​യ യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക എ​യ​ര്‍ ഇ​ന്ത്യ​ക്ക്​​ കൈ​മാ​റി​യി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട​വ​രെ യാ​ത്ര​ക്ക്​ 48 മ​ണി​ക്കൂ​ര്‍ മു​മ്ബ്​ എം​ബ​സി​യി​ല്‍​നി​ന്ന്​ വി​ളി​ച്ച​റി​യി​ക്കും. അ​വ​ര്‍​ എ​യ​ര്‍ ഇ​ന്ത്യ​യെ നേ​രി​ല്‍ ബ​ന്ധ​പ്പെ​ട്ട് പ​ണം ന​ല്‍​കി​ ടി​ക്ക​റ്റ്​ വാ​ങ്ങ​ണം.

Leave a Reply

Your email address will not be published. Required fields are marked *