പ്രവാസി മടക്കം: റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല

റിയാദ്: ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സഊദിയില്‍ നിന്നുള്ള ആദ്യ സംഘത്തിന്റെ യാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയായി. നാട്ടിലേക്ക് പ്രവാസി ഇന്ത്യക്കാരെയും കൊണ്ടുള്ള പ്രത്യേക എയര്‍ ഇന്ത്യാ വിമാനം ഇന്ന് ഉച്ചക്ക് 12.45 നാണ് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുക. രാത്രി എട്ടുമണിയോടെ വിമാനം റിയാദില്‍ എത്തിച്ചേരും. വിമാനത്തില്‍ കയറേണ്ടതിനുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയായി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കഴിയുകയാണ്.

വിമാനത്തവാളത്തിലെ ഗെയിറ്റ് നമ്ബര്‍ 12 ലാണ് നാട്ടിലേക്ക് മടങ്ങാനായി പ്രവാസികള്‍ പരിശോധന കഴിഞ്ഞു കാത്തിരിക്കുന്നത്. അതേ സമയം, കോഴിക്കോട്ട് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനെകുറിച്ച്‌ അറിയിപ്പ് ഒന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. 170 സീറ്റുളള എയര്‍ ഇന്ത്യയുടെ 922ാം നമ്ബര്‍ വിമാനത്തില്‍ 141 പേര്‍ ഇക്കോണമി ക്ലാസിലും 8 പേര്‍ ബിസിനസ് ക്ലാസിലുമായി 149 യാത്രക്കാര്‍ക്കാരാണുളളത്.

ഇവരില്‍ കോഴിക്കോടും പരിസര ജില്ലകളിലും ഉളളവര്‍ക്കു പുറമെ കൊല്ലം, തിരുതിരുവനന്തപുരം ജില്ലയിലുളളവരും ഉണ്ട്. ബോര്‍ഡിംഗ് പാസ് നേടി എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞവരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കി. റാപിഡ് ടെസ്റ്റ് ഉള്‍പ്പെടെയുളള ടെസ്റ്റുകള്‍ റിയാദില്‍ നിന്നുളള യാത്രക്കാര്‍ക്ക് ഉണ്ടാവില്ല. ഇന്ത്യന്‍ എംബസി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്കാണ് യാത്രക്ക് അവസരം ലഭിച്ചത്. ഇവരില്‍ ഏറെയും ഗര്‍ഭിണികളാണ്. കൂടാതെ, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍ തുടങ്ങിയവരും ഇടം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *