സൗദിയില്‍ നിന്നും വിമാനം പുറപ്പെട്ടു, രാത്രി കോഴിക്കോട് എത്തും

സൗദിയില്‍ നിന്നും 152 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കോഴിക്കോേട്ടക്ക് പുറപ്പെട്ടു. . രാത്രി 11മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. 148 മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്. യാത്രക്കാരില്‍ 70 സ്ത്രീകള്‍ ഗര്‍ഭിണികളാണ്. ആരോഗ്യ മന്ത്രാലയത്തിെന്റ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകള്‍ നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. എല്ലാവരും മാസ്‌കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ആരോഗ്യ മുന്‍കരുതല്‍ നടപടികളെടുത്തും അതിന് അനുയോജ്യമായ വേഷം അണിഞ്ഞുമാണ് വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരെ വരവേറ്റത്. ആദ്യ യാത്രാസംഘത്തില്‍ കൂടുതലും സ്ത്രീകളാണ്. അതില്‍ അധികവും നഴ്സുമാരാണ്. മറ്റ് രോഗങ്ങള്‍ മൂലം പ്രായസപ്പെടുന്നവരും യാത്രക്കാരിലുണ്ട്. വളരെ പ്രായം ചെന്ന വീല്‍ച്ചെയര്‍ യാത്രക്കാരുമുണ്ട്.കാന്‍സര്‍ രോഗികളടക്കമുള്ളവരുണ്ട്. കോഴിക്കോട് എത്തിയാല്‍ നേരെ ആശുപത്രിയിലേക്കാണ് ഇവരുടെ യാത്ര.

Leave a Reply

Your email address will not be published. Required fields are marked *