കോവിഡ് ബാധിച്ച്‌ മൂന്ന്​ മലപ്പുറം സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു

അബൂദബി/ജിദ്ദ: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മൂന്ന്​ മലപ്പുറം സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്ബില്‍ അഗുണ്ണിയുടെ മകന്‍ മൊയ്തുട്ടി (50) ആണ്​ അബൂദബിയില്‍ മരിച്ചത്​. ചട്ടിപ്പറമ്ബ് ചേങ്ങോട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (46) എന്നിവരാണ് ജിദ്ദയില്‍ മരിച്ചത്​. അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു മൊയ്തുട്ടി. കേരള സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *