ക്വിക്ക് പിക്ക് ഓണ്‍ലൈന്‍ ആപ്പ് പാണക്കാട് മുനവ്വറലി തങ്ങള്‍ പുറത്തിറക്കി

മലപ്പുറം: ക്വിക്ക്പിക്ക്്് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓള്‍ ഇന്‍ വണ്‍ ലോക്കലൈസ്ഡ് ബയ്യിങ് ആന്‍ഡ് സെല്ലിങ് ആപ്പ് ആണ്.പല വിധത്തിലുള്ള ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിനു പകരമായി ഈ ഒരൊറ്റ ആപ്പില്‍ പല വിധത്തിലുള്ള ഉപഭോക്തൃ സേവനങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് ഈ ആപ്പ് സജ്ജമാക്കിയിട്ടുള്ളത്.കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്ന രീതിയിലാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം.
ഈ ആപ്പ് ഉപയോഗിച്ച് ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കടക്കാര്‍ക്കും നേരിട്ട് രജിസ്റ്റര്‍ ചെയ്ത് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അവരുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് വിലക്ക് തന്നെ ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനും സാധ്യമാകും.ഓണ്‍ലൈന്‍ ഷോപ്പിംഗിനു പുറമെ ഹോംലി ഫുഡ് ഡെലിവറി സംവിധാനവും ഓണ്‍ലൈന്‍ ഓട്ടോ ടാക്സി ബുക്കിങ്നും ഡോക്ടറുടെ കുറിപ്പുകള്‍ ഞങ്ങളുടെ ആപ്പിലെ വാട്സ്ആപ്പ് വഴി അയക്കുന്നതിലൂടെ ആവശ്യമായ മരുന്നുകള്‍ നിങ്ങളുടെ വീട്ടിലെത്തിക്കുന്ന സംവിധാനവും ഉപഭോക്താവിന്റെ വിവിധയിനം ബില്ല് പേയ്മെന്റിനും മൊബൈല്‍ റീചാര്‍ജിങ്നും ഈ ആപ്പ് വഴി സാധിക്കുമെന്നതാണ് ഇതിന്റെ പ്രേത്യേകത. ആപ്പ് ലോഗിന്‍ ചെയ്യുന്ന ലൊക്കേഷനില്‍ നിന്നും 5 കിലോമീറ്റര്‍ ചുറ്റളവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ സര്‍വീസുകളായിരിക്കും ലഭ്യമാക്കുക. ഉപഭോക്താവിന് ഞങ്ങളുടെ വെബ്സൈറ്റ്, കാള്‍ സെന്റര്‍, വാട്സ്ആപ്പ് മെസ്സേജിങ് എന്നിവ മുഖേന സേവനങ്ങള്‍ ലഭ്യമാകുന്നതാണ്.ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വീടുകളില്‍ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ടീമിന്റെ ദൗത്യം.പല ഇകോമേഴ്സ് ആന്‍ഡ് സെര്‍വിസ്സ് ആപ്പുകള്‍ ഉപയോഗിച്ചു നടത്തുന്ന സേവനങ്ങള്‍ ഒരൊറ്റ ഓണ്‍ലൈന്‍ ആപ്പിന്റെ കീഴില്‍ ലഭ്യമാക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം.
ആപ്പിന്റെ ലോഗോ ലോഞ്ചിങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ആപ്പിന്റെ പ്രവര്‍ത്തനം ഉപഭോക്താവിനും വിവിധ മേഖലയില്‍ കച്ചവടം നടത്തുന്നവര്‍ക്കും കര്‍ഷകര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് സജീകരിച്ചിരിക്കുന്നതെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ക്വിക്ക്്പിക്ക് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ റഷീദ് .കെ. ടി, മാനേജര്‍ മുഹമ്മദ് അന്‍വര്‍ .കെ.ടി, അലോയ്സ് കാര്‍ഡ്സ് എംഡി സല്‍മാന്‍ ഫാരിസ് കെ കെ അജ്മല്‍ കെ ടി ,അനസ് ഒ കെ , സാദിഖ് ടി, സൈഫുദ്ദീന്‍ കെ കെ , സംബ്രൂത് കെ ടി, മഷ്ഹുര്‍ കെ ടി, അനസ് കെ ടി എ്ന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *